
ആലപ്പുഴ : ഹിന്ദു ഐക്യവേദി ആലപ്പുഴ മുനിസിപ്പൽ കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം തിരുവമ്പാടി ക്ഷേത്ര കാര്യദർശി ശിവൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യ വേദി ജില്ല വൈസ് പ്രസിഡന്റ് സുദർശൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി ശശികുമാർ സംസാരിച്ചു. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പ്രകാശ് സ്വാഗതവും മുൻസിപ്പൽ ജനറൽ സെക്രട്ടറി വിമൽ കുമാർ പഴവീട് നന്ദിയും പറഞ്ഞു.