മാവേലിക്കര: കഥകളി ആസ്വാദക സംഘം നടത്തിയ വാരണാസി വിഷ്ണു നമ്പൂതിരി സ്‌മൃതി വന്ദനം ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി. ഡോ.കണ്ണൻ കന്നേറ്റിൽ, തലവടി അരവിന്ദൻ, പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, പ്രൊഫ.ജി.നീലകണ്ഠൻ നമ്പൂതിരി, സി.അബുജാക്ഷൻ നായർ, എം.കെ.രവിവർമ്മ, എസ്.സൂര്യകുമാർ, അഡ്വ.മോഴൂർ രാജേന്ദ്ര ഗോപിനാഥ്‌, ടി.എസ്.മുരളീശങ്കർ, കീരിക്കാട് പുരുഷോത്തമപണിക്കർ, ഡോ.എസ്.രവിശങ്കർ, ജയകൃഷ്ണൻ കണ്ണമ്പള്ളിൽ, പ്രൊഫ.ആർ.ആർ.സി.വർമ്മ, കെ.ആർ.കെ.പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം ജിഷ്ണു രവി പൂതനാമോക്ഷം കഥകളി അവതരിപ്പിച്ചു.