ഹരിപ്പാട്: കവി മുട്ടത്ത് സുധ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നാലാം വാർഷികവും സാഹിത്യ പുരസ്കാര സമർപ്പണവും ശ്രീ ശങ്കരാചാര്യ സർവകലാശാല പ്രോ.വൈസ് ചാൻസലർ ഡോ.കെ എസ് രവികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി ജയചന്ദ്രൻ അദ്ധ്യക്ഷനായി. മലയാളത്തിലെ മികച്ച കവിക്ക് നൽകുന്ന പുരസ്കാരം മധു ആലപ്പടമ്പിന് നൽകി. സുരേഷ് മണ്ണാറശാല, ജോൺ തോമസ്, മുട്ടം.സി.ആർ ആചാര്യ, തോട്ടപ്പള്ളി രവീന്ദ്രനാഥ്, ഡോ.വി.ബി പ്രസാദ്, വി.ജെ രാജ്മോഹനൻ, ഡേവിഡ്സൺ ആവണക്കുളം, ഡോ.ജയ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വിവിധ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരായ ദേവദാസ്ചിങ്ങോലി, മധു ത്യപ്പെരുന്തറ, ഡോ.ആർ സുഭാഷ്, ഓണാട്ടുകര ശ്രീധരക്കുറുപ്പ്, ഡോ.വി.ബി പ്രസാദ് എന്നിവരെ ആദരിച്ചു.