മാവേലിക്കര: സേവാഭാരതി മാവേലിക്കര താലൂക്ക് സമിതിയുടെയും ചെന്നൈ ഓർക്സ് ഫാർമയുടെയും സംയുക്താഭിമുഖ്യത്തിൽ അസ്ഥി ധാതുസാന്ദ്രത പരിശോധന ക്യാമ്പും വയോജനങ്ങൾക്കുള്ള സായാഹ്ന ക്ലിനിക്കും നടത്തി. ഡോ.ദയാൽ കുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘമാണ് പരിശോധനയ്ക്ക് നേത്യത്വം നൽകിയത്. സേവാഭാരതി താലൂക്ക് പ്രസിഡന്റ് ചെറുമം ബാലൻപിള്ള, ആർ.പി ബാലാജി, എസ്.രാജശേഖരൻ പിള്ള, ജയശ്രീ അജയകുമാർ, രാജേന്ദ്രപ്രസാദ്, ഗോപൻ ഗോകുലം, ദേവരാജൻ, കവിത ഉണ്ണികൃഷ്ണൻ എന്നിവർ നേത്യത്വം നൽകി.