ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട എൽ.പി, യു.പി സ്കൂളുകളിൽ മികച്ച വിദ്യാലയമായി ചാരുംമൂട് സലിംഭവൻ നാഗൂർ റാവുത്തർ - പി.കുഞ്ഞുമുത്ത് സ്മാരക അവാർഡിന് ചാരുംമൂട് സെന്റ് മേരീസ് എൽ.പി സ്കൂളിനെ തിരഞ്ഞെടുത്തു.

മികച്ച പഠന സൗകര്യം, മികച്ച ക്ളാസ് റൂം, സ്കൂൾ ലൈബ്രറി പാഠ്യ പാഠ്യേതര വിഷയങ്ങളിലും ജൈവ പച്ചക്കറി കൃഷിയിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുക, സ്മാർട്ട് ക്ളാസ് റൂം സ്കൂളും പരിസരവും മാലിന്യ പ്ളാസ്റ്റിക് വിമുക്തമാക്കുക എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. സ്കൂൾ വാർഷിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.