dwf

ഹരിപ്പാട്: മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം 28ന് നടക്കും. ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കമ്മി​റ്റികളുടെയും വിവിധ ഉത്സവക്കമ്മി​റ്റികളുടെയും വിവിധ വകുപ്പുമേധാവികളുടെയും സംയുക്ത യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക അഡ്ഹോക് കമ്മി​റ്റി കൺവീനർ വാലിൽ.ജി.ചെല്ലപ്പൻ അദ്ധ്യക്ഷനായി. വിവിധ വകുപ്പുകളുടെ ഏകോപനവും സർക്കാർ തലത്തിൽ വേണ്ട തയ്യാറെടുപ്പുകൾ എടുക്കാനും ഉദ്യോഗസ്ഥർക്ക് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. സുരേഷ് രാമകൃഷ്ണൻ, കെ.ബി മനേഷ്, ബിനു ഷാംജി, പി.സാബു, രമണി, ശ്രീജിത്ത്, പ്രമോദ്, ഉദേഷ്, ഷിബു കുളങ്ങരമഠം, സബ് ഗ്രൂപ്പ് ഓഫീസർ ഗോവിന്ദൻ പോറ്റി, തൃക്കുന്നപ്പുഴ എസ്.ഐ ആനന്ദബാബു എന്നിവർ പങ്കെടുത്തു.