tv-r

തുറവൂർ :വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നെമ്പാട്ട് നികർത്തിൽ പരേതനായ പുരുഷന്റെ ഭാര്യ ഷീല (49) ആണ് മരിച്ചത് .ഇന്നലെ രാവിലെ ഏഴരയോടെ വയലാർ പുതിയകാവ് റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ട്രാക്കിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പട്ടണക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: അഖിൽ, അരുൺ.