ചേർത്തല:കണിച്ചുകുളങ്ങരയിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് തെക്കേ ചേരുവാര താലപ്പൊലിയും നാളെ വടക്കേ ചേരുവാര താലപ്പൊലിയും നടക്കും.ക്ഷേത്ര ഭരണ ചരിത്രത്തിൽ നിരവധി അവകാശങ്ങൾ ഉണ്ടായിരുന്ന പടവൂർ,പുതുക്കാട്ട് കുടുംബങ്ങളിൽ നിന്നാണ് താലപ്പൊലി എത്തുന്നത്.തെക്കേ ചേരുവാര താലപ്പൊലി പടവൂർ കുടുംബത്തിന്റെ വകയായും വടക്ക് ചേരുവാര താലപ്പൊലി പുതുക്കാട് കുടുംബത്തിന്റെയും വകയായാണ് നടത്തുന്നത്.ഇരു ചേരുവാര താലപ്പൊലികളും അരിത്താലവുമായാണ് എത്തുന്നത്.ചേരുവാര താലപ്പൊലിയിൽ എത്തിക്കുന്ന അരിത്താലത്തിലെ അരി ക്ഷേത്രത്തിലെ നിവേദ്യത്തിന് ഉപയോഗിക്കാറുണ്ടെന്നുള്ള പ്രത്യേകത ചേരുവാര താലപ്പൊലിക്കുണ്ട്.ചേരുവാര താലപ്പൊലികൾ ത്രിസന്ധ്യയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിൽ സമർപ്പിക്കും.