മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം വൈദ്യുത കമ്പിയിൽ തീപടർന്ന് സമീപത്തെ കടയുടെ മുകൾവശം ഭാഗികമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. വൈദ്യുത കമ്പിയിൽ നിന്ന് പുക ഉയരുന്നത് ജനങ്ങളിൽ ഭീതി പകർത്തി. നിമിഷങ്ങൾക്കകം പുതിയകാവ് റെജി ലക്കി സെന്ററിന്റെ മുകൾഭാഗത്തേക്ക് തീ പടർന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാവേലിക്കര ഫയർഫോഴ്‌സ് എത്തി തീ അണച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.