photo

ചേർത്തല:തണ്ണീർമുക്കത്തിന്റെ 14 കിലോമീറ്റർ വരുന്ന കായലോരം വികസനത്തിനായി അഞ്ചു കോടിയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അംഗീകാരം നൽകി.
16 ഫ്ലോട്ടിംഗ് റിസോർട്ടും,റെസ്‌​റ്റോറന്റുമാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.ബോൾഗാട്ടിയുമായി ബന്ധിപ്പിക്കുന്ന സ്പീഡ് ബോട്ടുകൾ,കായൽക്കാഴ്ചകൾ പ്രയോജനപ്പെടുത്തുന്ന അത്യാധുനിക പാർക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്.മൂന്നു മാസത്തിനുള്ളിൽ തന്നെ 8ഫ്ലോട്ടിംഗ് റിസോർട്ടുകൾ പൂർത്തിയാക്കും.ഇതിനായുള്ള പദ്ധതിരേഖയും രൂപരേഖയും സർക്കാർ അംഗീകരിച്ചു.മത്സ്യം വളർത്തലിനും,പ്രജനനത്തിനും കോട്ടം തട്ടാതെയുള്ള പാരിസ്ഥിതി സൗഹാർദ്ദ പദ്ധതിയാണ് നടപ്പാക്കുന്നത്.ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിൽ അഡീഷണൽ ഡയറക്ടർ വി.ആർ. കൃഷ്ണതേജ വിഭാവനം ചെയ്തതാണ് പദ്ധതി.കെ.ടി.ഡി.സിയാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിന്റെ പ്രാഥമിക പരിശോധനക്കായി അഡീഷണൽ ഡയറക്ടർ കൃഷ്ണതേജയും,കെ.ടി.ഡി.സി ചീഫ് എൻജിനിയർ പി.കെ.ബാബുവും തണ്ണീർമുക്കത്തെത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസും മറ്റ് അംഗങ്ങളുമായി സംഘം ചർച്ച നടത്തി.
പദ്ധതി നടത്തിപ്പിനായി അടുത്തയാഴ്ച പ്രത്യേക പഞ്ചായത്തുകമ്മി​റ്റിയോഗം ചേരുമെന്ന് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അറിയിച്ചു.