ചേർത്തല:പട്ടണക്കാട് പാലച്ചനാട് പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ഭക്ഷ്യമന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.എസ്.മാമ്മച്ചൻ അദ്ധ്യക്ഷനായി.സിനിമാതാരം സാജൻപള്ളൂരുത്തി മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി എ.അനിൽകുമാർ,ജില്ലാപഞ്ചായത്തംഗം സന്ധ്യാബെന്നി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ്,ഫാ.ബിനീഷ് പൂണോളി,മോഹൻദാസ് വെള്ളയിൽ,രവീന്ദ്രൻ അഞ്ജലി,സിജിസാജൻ,ടി.പി.നിക്‌സൺ എന്നിവർ പങ്കെടുത്തു.ചാക്യാർ കൂത്ത്,തുരുവാതിരക്കളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടന്നു.