ഹരിപ്പാട്: മുലപ്പാൽ നെറുകയിൽ കയറി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കരുവാറ്റ വടക്ക് കോക്കോത്ത് ഏഴരയിൽ ബിനോയ് - ആൻസി ദമ്പതികളുടെ ഏകമകൻ ജോസിയാണു മരിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞിന് പാലു കൊടുത്ത ശേഷം ആൻസി കുളിപ്പിക്കാൻ വെള്ളം ചൂടാക്കാനായി അടുക്കളയിലേക്കു പോയി. തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. നില വഷളായതോടെ ആംബുലൻസിൽ ആലപ്പുഴ മെഡി. ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.