ആലപ്പുഴ: തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിലെ 30-ാം വചനോത്സവം അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ 21 മുതൽ 25 വരെ നടക്കും. വൈകിട്ട് 5ന് മുതൽ 9.30വരെ നടക്കുന്ന കൺവൻഷന് വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നല്കുമെന്ന് വികാരി റവ. ഡോ. ജോസി കണ്ടനാട്ടുതറയും സഹവികാരിയും ജനറൽ കൺവീനറുമായ ഫാ. റിൻസൺ ആന്റണിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് വൈകിട്ട് 5ന് ജപമാല, ഗാനശുശ്രൂഷ, ദിവ്യബലി എന്നിവ നടക്കും. തുടർന്ന് കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് അമരവെളി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും നടക്കും. എല്ലാദിവസവും വൈകിട്ട് 5ന് ജപമാല, ഗാനശുശ്രൂഷ, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകൾ നടക്കും.വാർത്താസമ്മേളനത്തിൽ കോ-ഓർഡിനേറ്റർ വി.വി.അഗസ്റ്റിൻ വലിയവീട്, സെക്രട്ടറി ലിയോൺ കുരിശുപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തങ്കച്ചൻ പുത്തൻപറമ്പ്, മാർട്ടിൻ കടപ്പുറത്തുതയ്യിൽ, രാജു കുറത്തുപറമ്പ്, കൊച്ചുമോൻ പത്തുതയ്യിൽ തുടങ്ങിയവരും പങ്കെടുത്തു