ആലപ്പുഴ:കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജില്ലാ പദയാത്രയുടെ ചെങ്ങന്നൂർ നയോജക മണ്ഡലത്തിലെ പദയാത്ര കൊല്ലകടവിൽ ആരംഭിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം കോശി പദയാത്ര ഉദ്ഘാടനം ചെയ്തു. കെ.എൻ.വിശ്വനാഥൻ ഫ്ളാഗ് ഒഫ് ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ കെ.ഷിബു രാജൻ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഡി.വിജയകുമാർ, നളന്ദ ഗോപാലകൃഷ്ണൻ നായർ, എബി കുര്യാക്കോസ്, ശാന്തകുമാരി സുനിൽ പി ഉമ്മൻ, . ജേക്കബ് തോമസ് അരികുപുറം, മുഹമ്മദ് ഹനീഫ മൗലവി, കെ.ആർ മുരളീധരൻ, ജോൺ കെ മാത്യു, സുജ ജോൺ, രോഹിണി ശശികുമാർ,തോമസ് ഫിലിപ്പ്, ജോജി ചെറിയാൻ, ദിലീപ് ചെറിയനാട്, മധു കരീലത്തറ, സാമുവൽകുട്ടി,വി.കെ.ശോഭ, പി.വി.ഗോപിനാഥൻ, സാമുവൽ ടി.എം.തുടങ്ങിയവർ പ്രസംഗിച്ചു