ആലപ്പുഴ : കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ നേതൃസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആലപ്പുഴ ചടയംമുറി ഹാളിൽ നടക്കും. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ , വൈസ് ചെയർമാൻ ജോർജ് ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാസെക്രട്ടറി അഡ്വ. വിജയകുമാർ വാലയിൽ അറിയിച്ചു.