ആലപ്പുഴ: പ്രവാസി പുനരധിവാസ പദ്ധതിക്കു കീഴിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ യൂക്കോ ബാങ്ക് , സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ 20 ന് രാവിലെ 10നു മൂവാ​റ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പായോഗ്യത നിർണ്ണയ ക്യാമ്പ് നടത്തും. തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ ക്യാംപിൽ പരിചയപ്പെടുത്തും.
ഈ പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ ഉദ്ദേശിക്കുന്ന പദ്ധതികളുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈ​റ്റായ www.norkaroots.org ൽ പേര് രജിസ്​റ്റർ ചെയ്യുകയും മുൻസിപ്പൽ ഹാളിൽ എത്തുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് : സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738