ആലപ്പുഴ: ലഹരി വർജ്ജന മിഷൻ ' വിമുക്തി'യുടെ 90 ദിന തീവ്രബോധവത്കരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് ലഹരിവിരുദ്ധ സൈക്ലത്തോൺ 2020 നടത്തും. രാവിലെ എട്ടിന് ആലപ്പുഴ എക്‌സൈസ്‌ കോംപ്ലക്സിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഷാജി എസ് രാജൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന സൈക്ലത്തോൺ പുന്നപ്ര കാർമ്മൽകോളേജ് ഓഫ് എണജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ അവസാനിക്കും. സ്​റ്റുഡന്റ് പൊലീസ്‌കേഡ​റ്റുകൾ ഉൾപ്പെടെ നൂറോളംപേർ പങ്കെടുക്കും. സൈക്ലത്തോണിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് സൈക്കിൾ സമ്മാനമായി നൽകും.
സൈക്ലത്തോണിനുശേഷം 9:30 ന് വിമുക്തിബോധവത്കരണ പരിപാടി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പുന്നപ്ര കാർമൽകോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ മന്ത്റി ജി.സുധാകരൻ നിർവഹിക്കും. മന്ത്റി പി.തിലോത്തമൻ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിക്കും.എ എം ആരിഫ് എം പി, എം.എൽ.എ മാരായ ആർ.രാജേഷ്, യു.പ്രതിഭ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.ജില്ലാപൊലീസ്‌മേധാവി ജെയിംസ്‌ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.