ആലപ്പുഴ: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ കബഡി ടീം സെലക്ഷൻ ചാമ്പ്യൻഷിപ്പ് 23 ന് മാവേലിക്കര ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 8ന് ആരംഭിക്കും. 85 കിലോഗ്രാമിന് താഴെയുള്ള പുരുഷൻമാർക്കും 75 കിലോഗ്രാമിന് താഴെയുള്ള വനിതകൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. താത്പര്യമുള്ള ക്ലബ്ബുകളും കളിക്കാരും 20 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495833073.