കായംകുളം: കണ്ടല്ലൂർ വടക്ക് വരംപത്ത് ദേവീക്ഷേത്രത്തിലെ കാർത്തിക മഹോൽസവം 22 മുതൽ മാർച്ച് 2 വരെ നടക്കും. 22ന് രാവിലെ 5 മണിക്ക് മണിക്ക് ഹരിനാമകീർത്തനം, 8ന് കൊടിമരഘോഷയാത്ര ഉച്ചയ്ക്ക് 12.30ന് അന്നദാനം വൈകിട്ട് 6ന് മുഴുക്കാപ്പോടുകൂടിയ ദീപാരാധന, രാത്രി 7നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, 8ന് വെടിക്കെട്ട്, രാത്രി 9ന് കൊല്ലം കെ.ആർ പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ,സിനിമ-ദേവായനം.

23ന് വൈകിട്ട് 6ന് സന്ധ്യാമേളം, 6.15ന് സോപാനസംഗീതം, രാത്രി 8.30ന് അടൂർ സൂപ്പർ മെലഡി അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 24ന് രാത്രി 8.30ന് ശാസ്താകോട്ട കനൽ നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട്, 25ന് 5.30ന് മഹാദീപക്കാഴ്ച, 7.00ന് ആദരവ്, 7.15ന് പുറപ്പാട് എഴുന്നള്ളത്ത്, 8.00ന് കളമെഴിത്തുംപാട്ടും നൂറുപാലും സർപ്പപൂജകൾ രാത്രി 9 മുതൽ സിനിമാതാരം ബിനു അടിമാലിയും സംഘവും അവതരിപ്പിക്കുന്ന തകർപ്പൻ കോമഡി നൈറ്റ്, 26ന് വൈകിട്ട് 6.15ന് സോപാനസംഗീതം, 7.00ന് സന്ധ്യാമേളം, 7.30ന് കഥാപ്രസംഗം, രാത്രി 9.00ന് നൃത്തനിർത്ത്യങ്ങൾ, 9.30ന് തിരുമുടിഎഴുന്നള്ളത്ത്.

27ന് രാത്രി 8.00ന് നാടകം സുപ്രീംകോർട്ട്, 9ന് തിരുമുടിഎഴുന്നള്ളത്ത്, 28ന് രാത്രി 9.00 മുതൽ കൊല്ലം നാട്ടുതുടി അവതരിപ്പിക്കുന്ന നാടൻപാട്ട്, 9.00ന് തിരുമുടി എഴുന്നള്ളത്ത്, 29ന് വൈകിട്ട് 6.15ന് സോപാനസംഗീതം, രാത്രി 8ന് വെടിക്കെട്ട്, 9മുതൽ സിനിമാതാരം തങ്കച്ചൻ വിതുരയും സംഘവും അവതരിപ്പിക്കുന്ന തകർപ്പൻ മെഗാ കോമഡിഷോ 9.30ന് തിരുമുടിഎഴുന്നള്ളത്ത്,

മാർച്ച് ഒന്നി​ന് ഉച്ചയ്ക്ക് 2.30 മുതൽ കൊച്ചിയുടെ ജെട്ടിയിൽ നിന്നും കീരിക്കാട് ജെട്ടിയിൽ നിന്നും ഗംഭീര കെട്ടുകാഴ്ച, വൈകിട്ട് 7.00ന് സേവ, രാത്രി 9.00ന് മണിക്കുട്ടൻ വെഞ്ഞാറും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്-പടക്കളം, 12.30ന് തിരുമുടിഎഴുന്നള്ളത്ത്, 2ന് വൈകിട്ട് 5.30ന് സേവ, 5.45ന് ദീപാരാധന, 6.00ന് ആറാട്ട്പുറപ്പാട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്ക്, കലശാഭിഷേകം, മംഗളപൂജ 8.30ന് നാടൻപാട്ട്-വർണപ്പകിട്ട് 12.30ന് കുരുതിയും, വെടിക്കെട്ടും .