മാവേലിക്കര : എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ 9 മേഖലകളിലെ ശാഖായോഗം പ്രസിഡൻറ്‌​വൈസ് പ്രസിഡൻറ്‌​സെക്രട്ടറിമാർ, മൈക്രോഫിനാൻസ് കൺവീനർ ​ ജോയിൻറ് കൺവീനർമാരുടെ സംയുക്ത മേഖലായോഗങ്ങൾ ഇന്ന് ആരംഭിക്കും. അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളിയുടെ നേതൃത്വത്തിലാണ് യോഗങ്ങൾ. ഇന്ന് വൈകിട്ട് 4ന് ചെട്ടികുളങ്ങര മേഖലാസമ്മേളനം 326​ാം നമ്പർ ആഞ്ഞിലിപ്ര ശാഖാഹാളിൽ നടക്കും.