ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം നാടൻപാട്ട് ജില്ലാതല മത്സരം കൊമ്മാടി യുവജന വായനശാല ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 3ന് സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും.