അരൂർ: വീടിനു സമീപം കെട്ടിയിട്ടിരുന്ന രണ്ട് കിടാവുകളെ ചത്ത നിലയിൽ കണ്ടെത്തി. അമിത ചൂടാണ് കാരണമെന്ന് സംശയിക്കുന്നു. അരൂർ പഞ്ചായത്ത് 21-ാം വാർഡ് പുളിംപറമ്പിൽ ബിജുവിന്റെയും 18-ാം വാർഡിൽ സരസ്വതി നിവാസിൽ ബിന്ദുവിന്റെയും കിടാങ്ങളാണ് ചത്തത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. അരൂർ മൃഗാശുപത്രി അധികൃതരെ വിവരം അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.