കുട്ടനാട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി. ദേശീയ തൊഴിലുറപ്പ് മസ്ദൂർസംഘം ജില്ലാ സെക്രട്ടറി സ്നേഹ വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പി വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. എം ആർ സജീവ്, സി എൽ ലെജുമോൻ, സുഭാഷ് പറമ്പിശ്ശേരി, ഷാജിസ്വമികൾ, ഹേനകുമാരി, സുജാതാ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.