ആലപ്പുഴ: ഓട്ടത്തിനിടെ ആട്ടോറിക്ഷയിൽ നിന്ന് പുക ഉയരുന്നത് പരിശോധിക്കാനായി നിറുത്തിയപ്പോൾ, മുന്നോട്ടു കുതിച്ച ആട്ടോറിക്ഷ മതിൽ ഇടിച്ചു തകർത്തു. പരിക്കില്ലാതെ ഡ്രൈവർ രക്ഷപ്പെട്ടു.
പാതിരപ്പള്ളിയിൽ നിന്ന് തീരദേശത്തേക്കുള്ള റോഡിൽ പാട്ടുകുളം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ആട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നിൽ നിന്ന് പുക വരുന്നത് കണ്ടതിനാൽ വാഹനം നിറുത്തി പരിശോധിക്കുന്നതിനിടെ ആട്ടോ തനിയെ സ്റ്റാർട്ടായി മുന്നിലേക്കു കുതിക്കുകയും സമീപത്തെ ആലയുടെ മതിൽ ഇടിച്ച് തകർത്ത് നിൽക്കുകയുമായിരുന്നു.