കുട്ടനാട്: എസ് എൻ ഡി പി യോഗം കുട്ടനാട് യൂണിയനിലെ യൂത്ത്മൂവ്മന്റ് , വനിതാ സംഘം യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന യുവജന വനിതാ സംഗമത്തിന് മുന്നോടിയായി 27ന് സംഗമദീപം തെളിക്കും. പൊങ്ങ ഗുരുക്ഷേത്ര ജംഗ്ക്ഷനിൽ യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, നെടുമുടിയിൽ റ്റി എസ് പ്രദീപ്കുമാർ, മങ്കൊമ്പിൽ യൂണിയൻ വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ,പള്ളിക്കുട്ടുമ്മയിൽ സജിനി മോഹൻ, പുളിങ്കുന്നിൽ കെ പി സുബീഷ്, രാമങ്കരിയിൽ പി റ്റി സജീവ്, കാവാലത്ത് ലേഖാ ജയപ്രകാശ് എന്നിവർ നേതൃത്വം വഹിക്കും.