കുട്ടനാട്: രണ്ടാം കൃഷിയുടെ നെല്ല് സംഭരണം നടത്തിയതിന്റെ വില അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകകോൺഗ്രസ് കുട്ടനാട് നീയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി ഓഫീസിന് മുന്നിൽ നടന്ന സമരം ഡി സി സി ജനറൽ സെക്രട്ടറി പ്രമോദ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നീയോജകമണ്ഡലം പ്രസിഡന്റ് കെ സജീവ് അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് വി കെ സേവ്യർ, സിബി മൂലംകുന്നം, മനോജ് കൈനകരി, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, പ്രസന്നകുമാരി ഗോപിദാസ്, സോജൻ ഷംസുദൻ തുടങ്ങിയവർ സംസാരിച്ചു.. .