കു​ട്ട​നാ​ട്: പ്ര​ള​യ​ത്തിൽ വീ​ട് ന​ഷ്​ട​പ്പെ​ട്ട കു​ടും​ബ​ങ്ങൾ​ക്ക് സ​ഹ​ക​ര​ണ​വ​കു​പ്പി​ന്റെ കെ​യർ ഹോം പ​ദ്ധ​തി പ്ര​കാ​രം ചേ​ന്നം​ങ്ക​രി സർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ മേൽ​നോ​ട്ട​ത്തിൽ നിർ​മ്മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോൽ​ദാ​നം ബാ​ങ്ക് പ്ര​സി​ഡന്റ് കെ രാ​ഘ​വൻ നിർ​വ​ഹി​ച്ചു. വേ​ലി​യാ​ത്ത്​ചി​റ ചെ​ല്ല​മ്മ, കൊ​ച്ചു​പു​ത്തൻ​പ​റ​മ്പ് കെ ഡി സു​ശീ​ലൻ എ​ന്നി​വർ​ക്കാ​ണ് ഭ​വ​ന​ങ്ങൾ നിർ​മ്മി​ച്ചു നൽ​കി​യ​ത് ഭ​ജ​ന​മഠം ജം​ഗ്​ക്ഷ​നിൽ ന​ട​ന്ന ച​ട​ങ്ങിൽ കെ ജി പ്ര​ഭാ​ക​രൻ അ​ധ്യ​ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് ജ​ന​റൽ അ​സി: ര​ജി​സ്​ട്രാർ സി വി പു​ഷ്​പ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം എ​സ് മ​നോ​ജ്, ഡി ഷി​ജു ബി കൃ​ഷ്​ണ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ബി വർ​ഗ്ഗീ​സ് ഗി​രി​ജാ ബി​നോ​ദ്, ബീ​നാ​വി​നോ​ദ് തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.