അമ്പലപ്പുഴ: കിസാൻ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കയകറ്റുന്നതിനും മേഖലയിലെ മുഴുവൻ കർഷകർക്കും കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുമായി കേരള കർഷകസംഘം തോട്ടപ്പള്ളി മേഖലകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പന മദ്രസത്തുൽ ഇസ്ലാമിയ കൺവെൻഷൻ ഹാളിൽ വെച്ച് 29ന് രാവിലെ 9.30 ന് വിശദീകരണ യോഗവും ക്രഡിറ്റ് കാർഡ് വിതരണവും നടത്തും. ഏരിയ പ്രസിഡൻ്റ് ജി.ആനന്ദൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിക്കും.പുറക്കാട് കൃഷി ഓഫീസർ മനോജ് ലൂക്കോസ് മുഖ്യ പ്രഭാഷണം നടത്തും.പുറക്കാട് എസ്.ബി.ഐ ശാഖ മാനേജർ എസ്.ശ്രീലക്ഷ്മിക്രഡിറ്റ് കാർഡ് വിതരണം നിർവഹിക്കും. ജി.രാജശേഖരൻ നായർ ക്ലാസ് നയിക്കും. മികച്ച കർഷകൻ പി.രാജേഷ് കുമാറിനെ ചടങ്ങിൽ ആദരിക്കും.