ആലപ്പുഴ : കേരളാ ന്യൂസ് പേപ്പ‌ർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം 23ന് രാവിലെ 10ന് ആലപ്പുഴ പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.സി ശിവകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് ആർ. നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. സംഘടനാ റിപ്പോർട്ടും ലക്കിടിപ്പ് ഉദ്ഘാടനവും എ.എൻ.ഇ.എഫ് ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നമ്പാട്ടും സമ്മാനദാനം ഡയനോര ടിവി ഡയറക്ടർ വൈ.സുനിൽകുമാറും നിർവ്വഹിക്കും. ജോയിന്റ് സെക്രട്ടറി ലൈജു, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ, കെ.എൻ.ഇ.എഫ് സംസ്ഥാന കമ്മറ്റിയംഗം സി. വിനോദ്കുമാർ, പെൻഷനേഴ്സ് കോർഡിനേറ്റർ സി. വേണുഗോപാൽ എന്നിവർ സംസാരിക്കും. ജില്ലാ എക്സിക്യുട്ടീവംഗം സ്മിത ചന്ദ്രൻ പ്രമേയം അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി വി.എസ്. ജോൺസൺ സ്വാഗതവും വൈസ് പ്രസിഡന്റ് എ.എസ് ലതി നന്ദിയും പറയും.