ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയി​ലെ വാർഷിക പൊതുയോഗം ശാഖായോഗം ഓഡിറ്റോറിയത്തിൽ ചേർന്നു. യൂണിയൻ കൺവീനർ ബൈജു അറുകുഴി അദ്ധ്യക്ഷത വഹി​ച്ചു. ഭാരവാഹികളായി ഉത്തമൻ (പ്രസിഡന്റ്), വി.പ്രദീപ് കുമാർ(വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ പുല്ലാമഠം (സെക്രട്ടറി), ശാഖാ മാനേജിംഗ് കമ്മി​റ്റി അംഗങ്ങളായി ടി​.എൻ.വിശ്വനാഥൻ, വി.വിവേകാനന്ദൻ, ഗംഗാധരൻ, കെ.ശിവരാമൻ, വാസുദേവൻ, അശോക് കുമാർ, രഘു പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങളായി സദാശിവൻ, മധുസൂദനൻ, ഇന്ദിരാശ്രീനിവാസൻ എന്നിവരെ തി​രഞ്ഞെടുത്തു.