മാവേലിക്കര- എസ്.എൻ.ഡി.പി യോഗം കുളഞ്ഞി ക്കാരാഴ്മ 3711-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. ചെങ്ങന്നുർ യൂണിയൻ കൺവീനർ ബൈജു അറുകുഴി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഡി.വിജയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എം.ഉത്തമൻ (പ്രസിഡന്റ്) വി.പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ്) രാധാകൃഷ്ണൻ പുല്ലാമഠം (സെക്രട്ടറി) എന്നിവരെ തി​രഞ്ഞെടുത്തു.