പൂച്ചാക്കൽ : എൽ.ഡി.എഫ് അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.കെ ഉത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കെ.കെ.പ്രഭാകരൻ, കെ.രാജപ്പൻ നായർ, ആർ.പത്മകുമാർ, കെ.എൻ.എ കരിം, എൻ ആർ ബാബുരാജ്, പി.എം പ്രമോദ്, കെ.ബാബുലാൽ എന്നിവർ സംസാരിച്ചു.