അമ്പലപ്പുഴ: പനി ബാധിതനായി മലേഷ്യയിൽ നിന്ന് 10 ദിവസം മുമ്പ് നാട്ടിലെത്തിയ ഹോട്ടൽ ജീവനക്കാരനെ
ആലപ്പുഴ മെഡി. ആശുപത്രിയിലെ കൊറോണ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

രക്ത സാമ്പിളുകളും തൊണ്ടയിൽ നിന്നുള്ള സ്രവവും പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പൂനയിലേക്കും അയച്ചിട്ടുണ്ട്. മലേഷ്യയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കവേയാണ് അവധിക്കായി നാട്ടിലെത്തിയത്. പനി നിരീക്ഷത്തിനായി മാത്രമാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. അനിത കുമാരി പറഞ്ഞു