മാവേലിക്കര: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി മാങ്കാംകുഴി, കൊച്ചാലുംമൂട് പ്രദേശത്തെ ഹോട്ടലുകളിൽ തഴക്കര പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനകൾക്ക് തഴക്കര പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഡി.രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിനോജ്, ഹരിത, ശോഭാ മാധവൻ എന്നിവർ നേതൃത്വം നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്നതും നിലവാരമില്ലാത്തതുമായ ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിന് ശുപാർശ ചെയ്യുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.മനു മുരളീധരൻ അറിയിച്ചു.