ചേർത്തല : ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗം 20ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറിമാരായ ടി.വി.ബാബു റിപ്പോർട്ടും വി.ഗോപകുമാർ സംഘടനാ സന്ദേശവും നൽകും.

സംസ്ഥാന കൗൺസിൽ അംഗങ്ങൾ,സെക്രട്ടറിമാർ,ജില്ല പ്രസിഡന്റുമാർ,പോഷക സംഘടന അദ്ധ്യക്ഷൻമാർ,ജില്ല കൗൺസിൽ അംഗങ്ങൾ,നിയോജകമണ്ഡലം പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.നേതൃയോഗത്തിന് മുന്നോടിയായി രാവിലെ 9.30ന് ചേർത്തല ട്രാവൻകൂർ പാലസിൽ സംസ്ഥാന കൗൺസിൽ യോഗവും നടക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.