അമ്പലപ്പുഴ:കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ.ഡി .എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി .എസ് .എൻ .എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ബി. നസീർ സ്വാഗതം പറഞ്ഞു. അജയ് സുധീന്ദ്രൻ, മുജീബ് റഹ്മാൻ, പി .ജി. കുര്യൻ, വി .സി .മധു, പി. പി. പവനൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചു.