നെടുമ്പാശേരി: ബൈക്ക് മീഡിയനിലിടിച്ച് മറിഞ്ഞ് പത്തനംതിട്ട ചിറയിറമ്പ് മേച്ചേരിയിൽ റോയിയുടെ മകൻ വിജയ് (38) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ അത്താണി വിമാനത്താവള റോഡ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ആർക്കിടെക്ടായ വിജയ് ദേശത്തെ ഫ്‌ളാറ്റിൽ നിന്ന് അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്നു. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.
ഭാര്യ: ആലപ്പുഴ പാലത്തിങ്കൽ പ്രിയ (ഫെഡറൽ ബാങ്ക്, കാക്കനാട്). മകൻ: തരുൺ.