എരമല്ലൂർ: ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് 24ന് കൊടിയേറും.ഭരണി മഹോത്സവ ദിനമായ 29 ന് രാവിലെ 8ന് കോവിലകത്ത് ഗിരിജാമന്ദിരത്തിൽ നിന്നും കുംഭകുടം വരവ്. ഉച്ചയ്ക്ക് 12ന് അഭിഷേകം, 1.30 ന് ഭരണി സദ്യ, വൈകിട്ട് 6.45 ന് കുത്തിയോട്ട പാട്ടും ചുവടും, രാത്രി 9.30 ന് ഭരണി വിളക്ക്, നാട്ടുതാലപ്പൊലി വരവ്.