ഹരിപ്പാട് : മധ്യവയസ്‌കന്‌ സൂര്യാഘാതമേറ്റു. മുട്ടം തട്ടാരുപറമ്പിൽ നൂറുദ്ദീ(49)നാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം പകൽ പതിനൊന്നു മണിക്കാണ് സൂര്യാഘാതമേറ്റത്. പള്ളിപ്പാട് ജംഗ്ഷന് വടക്കുവശം വച്ചാണ് സൂര്യാഘാതമേറ്റത്. ആദ്യം നീറ്റൽ അനുഭവപ്പെട്ടെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊള്ളലേറ്റ പേലെ വന്നതിനെത്തുടർന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചപ്പോളാണ് സൂര്യാഘാതമെന്നു മനസിലായത്.