ചേർത്തല:കോൺഗ്രസ് നേതാവ് ദേവകീകൃഷ്ണന്റെ ചരമ വാർഷികദിനം 28ന് വിപുലമായി ആചരിക്കാൻ ചരമ ദിനാചരണകമ്മിറ്റി തീരുമാനിച്ചു.രാവിലെ പുഷ്പാർച്ചന,വൈകിട്ട് 5ന് മൗനജാഥക്ക് ശേഷം നാഗംകുളങ്ങര കവലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ദിനാചരണകമ്മിറ്റി ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും.ദേവകീകൃഷ്ണഭവനിൽ നടന്ന ആലോചനായോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ അദ്ധ്യക്ഷനായി.