ചേർത്തല:താലൂക്ക് ആശുപത്രിയിൽ സമ്പൂർണ വികസനത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടെുത്തി 84.98 കോടിയുടെ ഭരണാനുമതി.കിഫ്ബിയുടെ ഉന്നതതല യോഗത്തിനു ശേഷം ടെണ്ടർ നടപടികൾ ആരംഭിക്കും.താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിലെ ഏ​റ്റവും പ്രധാനമായ വികസനപദ്ധതിക്കാണ് പ്രാഥമിക അംഗീകാരം ലഭിച്ചത്.ആശുപത്രിയുടെ പ്രവർത്തനം ഉന്നതനിലവാരത്തിലാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു .മന്ത്റി ആശുപത്രിയിലെത്തി അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തി. 111 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്.ഇതിലാണ് 84.98 കോടിക്ക് അനുമതി നൽകിയത്.