കായംകുളം: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പ്രയാർ ചാങ്കൂർ തറയിൽ ബാബു (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ മാമ്പ്രക്കനേൽ ലെവൽ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30 ക്ലാപ്പന ജുമാ മസ്ജിദിൽ.