കുട്ടനാട്: മാനസിക വെല്ലുവിളി നേരിടുന്ന 31 കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ 67 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈനകരി കുപ്പപ്പുറം പുലത്തറ പറമ്പു വീട്ടിൽ സോമനാണ് തിങ്കളാഴ്ച വൈകിട്ട് പുളിങ്കുന്ന് പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കൾ രാവിലെ കൂലിപ്പണിക്കു പോകുമ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചാകുന്ന വേളയിലാണ് സോമൻ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും