ആലപ്പുഴ: പുന്നപ്ര അന്നപൂർണേശ്വരി ഭദ്രാ ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ആരംഭിച്ചു. 28 ന് അവസാനിക്കും. ഇന്ന് രാവിലെ 8 ന് നാരായണീയപാരായണം,വൈകിട്ട് 7.30 ന് പ്രഭാഷണം. നാളെ വൈകിട്ട് 5.30 ന് തിരുവാഭരണഘോഷയാത്ര, രാത്രി 8.30 ന് പ്രഭാഷണം, 22 ന് രാവിലെ 7.30 ന് പറയ്ക്കെഴുന്നെള്ളിപ്പ്,, 23 ന് രാവിലെ 8 ന് ഭാഗവതപാരായണം,വൈകിട്ട് 7.30 ന് കളമെഴുത്തുംപാട്ടും. 24 ന് വൈകിട്ട് 6.45 ന് മഹാദീപക്കാഴ്ച, 25 ന് രാത്രി 8.30 ന് ദേശതാലപ്പൊലി. 26 ന് വൈകിട്ട് 6.45 ന് ഒാട്ടൻതുള്ളൽ,രാത്രി 9.30 ന് നാടകം. 27 ന് വൈകിട്ട് 5 ന് വിശേഷാൽ തളിച്ചുകൊടയും നാഗപൂജയും,7 ന് ഗാനമേള. 28 ന് രാവിലെ 8 ന് അശ്വതി പൊങ്കാല,വൈകിട്ട് 6.15 ന് ആറാട്ട്,7.15 ന് തിരിപിടുത്തം,7.45 ന് അരിക്കൂത്ത്, 8.15 ന് നൃത്തനൃത്യങ്ങൾ,10 ന് കൊടിയിറക്ക്,10.15 ന് മെഗാഷോ.