ആലപ്പുഴ:ജില്ലയുടെ കടലോരത്തും കായലോരത്തുമായി തയ്യാറാക്കിയ 4536 കെട്ടിടങ്ങളുടെ ലിസ്റ്റിൽ നിന്നും മത്സ്യ തൊഴിലാളികളുടെ ഭവനങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കടലോര, കായലോര മത്സ്യത്തൊഴിലാളി യൂണിയൻ 24 ന് ആലപ്പുഴ മിനി സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തുന്ന സമരം സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉത്ഘാടനം ചെയ്യും.ആർ.പ്രസാദ്,എം.കെ.ഉത്തമൻ,ടി.കെ.ചക്രപാണി എന്നിവർ പ്രസംഗിക്കും.
മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണം തീര പരിപാലന വിജ്ഞാപനത്തിൽ നിന്നും തത്വത്തിൽ ഒഴിവാക്കിയിരിക്കെ ഇപ്പോൾ തയ്യാറാക്കിയ ലിസ്​റ്റിൽ മത്സ്യത്തൊഴിലാളികളുടെ വീടുകളും ഉൾപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ഓ.കെ.മോഹനനും,ജന. സെക്രട്ടറി വി.സി.മധുവും ആരോപിച്ചു.