ആലപ്പുഴ: പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ലപ്സം ഗ്രാന്റും സ്‌കോളർഷിപ്പും അടിയന്തരമായി വിതരണം ചെയ്യുക പട്ടികജാതി വിദ്യാർത്ഥികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചേരമർ പുലയ മഹാസഭ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ സംസ്ഥന ജനറൽ സെക്രെട്ടറി എം.ഡി.സിബിലാൽ ഉദ്ഘാടനം ചെയ്തു. ബേബി ചമ്പക്കുളം,കെ രാമചന്ദ്രൻ,രാജശ്രീ കുമാരി,രാജേഷ്,കെ വിശ്വനാഥൻ,അഭിലാഷ് പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു