ഹരിപ്പാട് : പുതിയവിള വടക്കൻകോയിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി ഉത്സവത്തിന് ഇന്ന് രാത്രി 8.30-നും ഒൻപതിനും മധ്യേ തന്ത്രി പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. അഞ്ചിന് കുത്തിയോട്ടച്ചുവടും പാട്ടും, രാത്രി 9.30ന് ഗാനമേള. ദിവസവും രാവിലെ 7.30-നും വൈകിട്ട് ഏഴിനും എതിരേൽപ് സമയങ്ങളിലും തോറ്റംപാട്ടും രാത്രി ചെണ്ടമേളവും. 28-വരെ ഉച്ചക്ക് 12-ന് അന്നദാനവും ഞായറാഴ്ച മുതൽ 28-വരെ രാത്രി രണ്ടിന് മുടിയെഴുന്നളളത്തുംനടക്കും. നാളെ വൈകിട്ട് നാലിന് കുത്തിയോട്ടച്ചുവടും പാട്ടും, രാത്രി 9.15-ന് മെഗാഷോ, 22ന് രാത്രി 9.30-ന് നാടൻ പാട്ട്, 23ന് വൈകിട്ട് ഏഴിന് നൃത്ത അരങ്ങേറ്റം, രാത്രി ഒൻപതിന് മെഗാ മ്യൂസിക് ഫ്യൂഷൻ നൈറ്റ്. 24-ന് രാത്രി 9.30-ന് മെഗാഷോ. 25-ന് രാത്രി 7.15-ന് നൃത്ത അരങ്ങേറ്റം, 9.30-ന് ഗൗരി പ്രകാശ് നയിക്കുന്ന നൈറ്റ്‌സ് ഓഫ് വാനമ്പാടി. 26-ന് രാത്രി ഒൻപതിന് സംഘനൃത്തം, 9.30-ന് കോമഡി മെഗാഷോ. 27-ന് രാത്രി ഒൻപതിന് എസ്.എൻ.ഡി.പി. യോഗം 283-ാം നമ്പർ മദ്ധ്യ പുതിയവിള ശാഖയിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുളള കാഷ് അവാർഡ് വിതരണം, 9.30-ന് കോമഡിഷോ. 28-ന് വൈകിട്ട് മൂന്നിന് കെട്ടുകാഴ്ചകൾ എസ്.എൻ.ഡി.പി യോഗം പുതിയവിള വടക്ക് 289-ാം നമ്പർ ശഖാ ആസ്ഥാനത്ത് നിന്ന് ആരംഭിക്കും. രാത്രി 9.30-ന് കോമഡി ഫെസ്റ്റിവൽ. കുംഭരണി നാളായ 29-ന് വൈകിട്ട് നാലിന് ഓട്ടൻതുളളൽ, സംയുക്ത കുംഭഭരണി കെട്ടുകാഴ്ച, അമ്പലമുക്കിൽ നിന്ന് കെട്ടുകാഴ്ചകൾ ആരംഭിക്കും. രാത്രി 9.30-ന് ആറാട്ട്. 10-ന് നാടകം, 12-ന് പൊങ്കാല, ഗുരുതി .