ആലപ്പുഴ: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഇന്ന് രാവിലെ 10 മുതൽ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം.മണി പങ്കെടുക്കുന്ന വൈദ്യുതി അദാലത്ത് നടക്കും. പ്രോപ്പർട്ടി ക്രോസിംഗ് പരാതികൾ, മരം മുറിക്കുന്നതിനുള്ള നഷ്ടപരിഹാരം, സർവ്വീസ് കണക്ഷൻ, ലൈൻ, പോസ്റ്റ് എന്നിവ മാറ്റുന്നത്, ബിൽ സംബന്ധമായ പരാതികൾ, താരിഫ്, കേടായ മീറ്റർ സംബന്ധമായ പരാതികൾ, കുടിശിക നിവാരണം, ആർ.ആർ നടപടികൾ, ലിറ്റിഗേഷൻ കേസുകൾ,വോൾട്ടേജ് ലഭ്യതക്കുറവ്, വൈദ്യുതിയുടെ തെറ്റായ ഉപയോഗം, കേബിൾ ടി.വി ലൈൻ പരാതികൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കും. ഫോൺ 9496008413.