ആലപ്പു ഴ:ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കുന്നതിനായി അമ്പലപ്പുഴ താലൂക്ക് ഓഫീസ് പൂട്ടിയിട്ട തഹസിൽദാർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് ഭരിക്കുന്ന കക്ഷിയോട് ആഭിമുഖ്യമുള്ള സർവീസ് സംഘടന തന്നെ പണിമുടക്ക് പ്രഖ്യാപിച്ചത് മന്ത്റിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലായ്മയാണ് വെളിവാക്കുന്നത്. ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓഫീസ് പൂട്ടിയിട്ടത് മൂലം ജീവനക്കാർക്കുണ്ടായ സാമ്പത്തികനഷ്ടം തഹസിൽദാരിൽ നിന്നും ഈടാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം.സുനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ, കെ.ആർ.ശ്യാമലാൽ, പി.വേണു, ഇല്ലത്ത് ശ്രീകുമാർ, ബി.വിജയകുമാർ, ജിജിമോൻ പൂത്തറ, ഇ.ഷാജി, കെ.ഭരതൻ, ബി.ചന്ദ്രൻ, പി.എസ്.സുനിൽ,കെ.ടി.സാരഥി, എം.അഭയകുമാർ, ആർ.ശ്രീജിത്ത്, അഞ്ജു ജഗദീഷ്, എസ്.വിനീത തുടങ്ങിയവർ പ്രസംഗിച്ചു.