ആലപ്പുഴ:ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ 82-ാം നമ്പർ അങ്കനവാടി കെട്ടിട നിർമാണത്തിന് വിമുക്തഭടൻ ചെലവാക്കിയ തുക തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മിഷൻ.
ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗംപി. മോഹനദാസ് നിർദ്ദേശം നൽകിയത്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം 4 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്. തൃപ്പെരുംതുറ സ്വദേശിയും വിമുക്തഭടനുമായ സാമുവൽ ബെന്നിയായിരുന്നു കമ്മി​റ്റി ചെയർമാൻ. സാമ്പത്തിക ഞെരുക്കം കാരണം നിർമ്മാണം മുടങ്ങിയപ്പോൾഎസ്റ്റിമേറ്റ് റിവൈസ് ചെയ്ത് 4,60,000 രൂപയാക്കി. 4,89,800 രൂപ ചെലവഴിച്ച്
നിർമ്മാണം പുർത്തിയാക്കിയെങ്കിലും 2,73,803 രൂപ മാത്രമാണ് നൽകിയത്.2,15,992 രൂപ ലഭിക്കാനുണ്ട്.
കെട്ടിടനിർമ്മാണ
ത്തിന്റെ 80 ശതമാനം മാത്രമാണ് പുർത്തിയാക്കിയിട്ടുള്ളതെന്ന് ജില്ലാപഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽതദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയർ നൽകിയ ഫി​റ്റ്‌നെസ് സർട്ടിഫിക്ക​റ്റിൽ നിർമ്മാണം
പൂർത്തിയാക്കിയതായുണ്ട്.
78 വയസായ പരാതിക്കാരന്റെ വീട്ടിലാണ് 16 വർഷം അംഗനവാടി പ്രവർത്തിച്ചത്. രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച സാമുവൽ ബെന്നി . തന്റെ പെൻഷൻ തുകയിൽ നിന്നാണ് നിർമ്മാണ
ത്തിന് പണം ചെലവാക്കിയത്.